¡Sorpréndeme!

'മാസ്റ്റര്‍പീസിനെ പീസാക്കി', റിച്ചിക്കെതിരെ പറഞ്ഞ രൂപേഷിന് പണികിട്ടി | filmibeat Malayalam

2017-12-09 854 Dailymotion

Richie Reaction, Roopesh Peethambaran Post Apology

ഫേസ്ബുക്കിലൂടെയാണ് രൂപേഷ് പീതാംബരന്‍ റിച്ചിയെ വിമര്‍ശിച്ചത്. മാസ്റ്റര്‍പീസായ ചിത്രം റീമേക്ക് ചെയ്ത് പീസാക്കി കളഞ്ഞു എന്ന് രൂപേഷ് പറയുന്നു. ഉളിദവരു കണ്ടതേ എന്ന കന്നട ചിത്രത്തിന്റെ റീമേക്കാണ് റിച്ചി. എന്റെ തുടക്കം കാലം മുതലേ എനിക്ക് രക്ഷിത് ഷെട്ടിയെ വ്യക്തിപരമായി അറിയാം. ഒരു നടന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലലയിലും സംവിധായകന്‍ എന്ന നിലയിലും താങ്കളുടെ ജോലിയുടെ ആരാധകനാണ് ഞാന്‍. താങ്കളുടെ ഉളിദവരു കണ്ടതേ എന്ന ചിത്രം ഒരു ആര്‍ട്ട് വര്‍ക്കാണ്. അത്തരമൊരു മാസ്റ്റര്‍പീസ് ചിത്രത്തെ പീസാക്കി കളഞ്ഞത് വിശ്വസിക്കാന്‍ പ്രയാസമാണ് എന്നാണ് രൂപേഷ് എഴുതിയത്. താന്‍ തന്റെ സുഹൃത്തിന്റെ പഴയകാലത്തെ ഒരു വര്‍ക്കിനെ പ്രശംസിയ്ക്കുക മാത്രമാണ് ചെയ്തത് എന്ന് രൂപേഷ് പീതാംബരന്‍ എടുത്തു പറയുന്നുണ്ട്. നിവിനിനെയോ റിച്ചിയെയോ വിമര്‍ശിച്ചിട്ടില്ല എന്ന് സാരം. എന്തായാലും രൂപേഷ് പീതാംബരന്റെ നിരൂപണം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിവിന്റെ ഫാന്‍സ് ഹാലിളകി ഇറങ്ങിയിരിയ്ക്കുകയാണ്. പോസ്റ്റ് ഇഗ്ലീഷിലിയാതുകൊണ്ട് നിവിന്റെ തമിഴ് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.